അങ്കമാലി: കറുകുറ്റി ബസ്ലേഹത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമരത്തിലേക്ക്. പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്ത് നൽകിയിരുന്ന അനുവാദം പിൻവലിച്ചിട്ടും സ്വകാര്യ കമ്പനി ടവർ നിർമാണവുമായി മുന്നോട്ടുപോകുകയാണന്ന് നാട്ടുകാർ ആരോപിച്ചു. ടവർ നിർമ്മാണത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. യോഗം പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റോസിലി മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജൊ പറമ്പി, കെ.കെ. ഗോപി, ജോണി മൈപ്പാൻ, ജോസ് പോൾ, റോയി ഗോപുരത്തുങ്കൽ,കെ.പി. അയ്യപ്പൻ, റാണി പോളി ,ടോമി പെരേപ്പാടൻ, കെ.ആർ. ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി തോമസ് പൈനാടത്ത് (ചെയർമാൻ), ടോമി പെരേപ്പാടൻ (കൺവീനർ), സി.ടി ജോണി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.