അങ്കമാലി: നഗരസഭാ പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭാ ജാഗ്രതാസമിതി യോഗംചേർന്നു. ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ, പൊലീസ്, ഫയർഫോഴ്സ് അധികാരികൾ പങ്കെടുത്തു. അടിയന്തര പ്രാധാന്യമുള്ള പരിപാടി ഒഴികെയുള്ളവയെ നിയന്ത്രിക്കും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമേ അനുമതി നൽകൂ. സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണം. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.