shins-

പിറവം: തന്റെ ഹെയർ സ്റ്റൈൽ അതേപടി പകർത്തിയ ആരാധകന് ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം.വിജയന്റെ അനുമോദനം. പിറവം സ്വദേശി ഷിൻസ് മാത്യു തൊടുവയിലാണ് ഐ.എം.വിജയന്റെ അതേ ലുക്ക് അനുകരിച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച തന്റെ ഫോട്ടോ കണ്ട ഐ.എം. വിജയൻ അദ്ദേഹത്തന്റെ ഫേസ്ബുക്ക് പേജിൽ "താങ്ക് യൂ ഷിൻസ് മാത്യു ഫാൻ ഫ്രണ്ട്" എന്ന കമന്റോടെ ചിത്രം പങ്കുവച്ചു. ഇതോടെ ഷിൻസിന്റെ ചിത്രം വൈറലായി. പിറവത്തെ ഫോട്ടോഗ്രാഫറായ ഷിൻസ് നടനും മിമിക്രി കലാകാരനുമാണ്.