കോലഞ്ചേരി: ചൂണ്ടി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി റോഡുകൾ തകർന്ന് അപകടക്കുഴികളുണ്ടാകുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ പുത്തൻകുരിശ് മുതൽ കോലഞ്ചേരി വരെയും കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ കടയിരുപ്പ് വരെയും മഴുവന്നൂർ കടയിരുപ്പ് പുളിഞ്ചോട് റോഡിലുമാണ് പൈപ്പ് പൊട്ടി റോഡ് തകരുന്നത്.
ചൂണ്ടി രാമമംഗലം റോഡിലും പൈപ്പ് പൊട്ടിയുണ്ടായ കുഴികൾ കുറവല്ല. 40 വർഷത്തോളം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളാണ് 20 കിലോമീറ്റർ ചുറ്റളവിൽ ഇപ്പോഴും ഉപയോഗിക്കുന്നത്. പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.