മൂവാറ്റുപുഴ: വേനൽ മഴയിലും കനത്ത കാറ്റിലും നാശം വിതച്ച ആയവന പഞ്ചായത്തിലെ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 14ാം വാർഡിലെ തോട്ടഞ്ചേരി തൂക്കുപാലം കോളനിയിലെ മൂഴിക്കതണ്ടേൽ രാജന്റെ വീടിന്റെ ആദ്യ ഘട്ടം പൂർത്തിയായി. കേരള കോൺഗ്രസ് പ്രവർത്തകൻ വിൻസന്റ് ജോസഫിന്റെ നേതൃത്വത്തിലാണ് വീട് പണി നടക്കുന്നത്.
നിയമസഭ സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടൻ നിർമാണ പ്രവർത്തനം വിലയിരുത്തി.ഈ വീട് മുപ്പതു ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കുമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു.