കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ കൊവിഡ് ഡോമിസെലറി കെയർ സെന്റർ തുടങ്ങി. പുത്തൻകുരിശ് ബി.ടി.സി പബ്ലിക് സ്‌കൂളിന്റെ കിൻഡർ ഗാർഡൻ ബ്ലോക്കിലാണ് സെന്റർ. 75 കിടക്കകൾ സജീകരിച്ചിട്ടുണ്ട്. 4 നഴ്‌സുമാരോയും 4 സന്നദ്ധ പ്രവർത്തകരേയും നിയമിച്ചു. രോഗികളായി എത്തുന്നവർ ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, തോർത്ത്,സോപ്പ് തുടങ്ങിയവ കൈയിൽ കരുതണം. രോഗികൾക്ക് ഭക്ഷണം, മരുന്നുകൾ, സെന്ററിലെത്താനുള്ള യാത്രയും സൗജന്യമാണ്. രോഗം മാറി മടക്കയാത്ര സ്വന്തം നിലയിൽ ക്രമീകരിക്കണം. അടിയന്തര ഘട്ടങ്ങളിൽ അല്ലാതെ സന്ദർശകരെ സെന്ററിൽ പ്രവേശിപ്പിക്കില്ലെന്നും നോഡൽ ഓഫീസർ അറിയിച്ചു.