മൂവാറ്റുപുഴ: ഭൗമദിനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസിന്റെയും ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പീപ്പിൾസ് ബൊട്ടാണിക്കൽ ഗാർഡനിൽ വിവിധയിനം ഫല വൃക്ഷത്തൈകൾ നട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് പരിപാടി.
വൃക്ഷത്തൈ നടുന്നതിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യു നിർവഹിച്ചു. പ്രിവന്റീവ് ഓഫീസർമാരായ കെ. എസ് ഇബ്രാഹിം, പി. ഇ. ബഷീർ, ട്രീ കോർഡിനേറ്റർ അഡ്വ.ദീപു ജേക്കബ്, സെക്രട്ടറി ജേക്കബ് ജോർജ്, ഈസ്റ്റ് മാറാടി സ്കൂളിലെ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി തുടങ്ങിയവർ പങ്കെടുത്തു.