അങ്കമാലി: സി.പി.എം നേതാവ് പി.വി. യാക്കോബിനെ അനുസ്മരിച്ചു. നായത്തോട് സൗത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ കെ.ഐ. കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി. ടി.വൈ. ഏല്യാസ് അദ്ധ്യക്ഷനായി. പി.പി. വർഗീസ് പതാക ഉയർത്തി. ജിജോ ഗർവാസീസ്, യു.വി. സജീവ്, ടി. വൈ. എൽദോ, നഗരസഭ കൗൺസിലർ രജനി ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.