pic
അസ്തിത്വ -21 ന്റെ ഉദ്ഘാടനം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി.ഐ. ബേബി നിർവഹിക്കുന്നു

കോതമംഗലം: മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ യൂണിയന്റെ (അസ്തിത്വ '21) ഉദ്ഘാടനം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അദ്ധ്യക്ഷത വഹിച്ചു.

ഡീൻ ഡോ.വർഗീസ് മാണി, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, സ്റ്റാഫ്‌ അഡ്വൈസർ ഡോ. മാത്യൂസ് ബേബി, ചെയർമാൻ ജെറിൻ ജോണി, ജനറൽ സെക്രട്ടറി അധ്വൈദ് എസ്.ദേവ്, ഡോ. ജയൻ ജേക്കബ്, ചെയർ പേഴ്സൺ മഞ്ജു എസ്. നായർ, മുൻ ചെയർമാൻ ഡോണി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ശ്രീനാഥ് എം, ഡോ. ജോസഫ് ജോയ് തുടങ്ങിയവർ സംസാരിച്ചു.