1
പശ്ചിമകൊച്ചിയിൽ ഡിവിഷനുകൾ പൊലീസ് അടച്ചു പൂട്ടുന്നു

തോപ്പുംപടി: പശ്ചിമകൊച്ചിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കൂടുതൽ ഡിവിഷനുകൾ അടച്ചുപൂട്ടുന്നു. പള്ളുരുത്തിയിൽ കടേഭാഗം, പുല്ലാർദേശം, ഇടക്കൊച്ചി നോർത്ത്, തഴുപ്പ്, കോണം, മൂലങ്കുഴി, ഫോർട്ടുകൊച്ചിയിൽ വെളി, പനയപ്പിള്ളി, നസറേത്ത്, മുണ്ടംവേലി എന്നീ പ്രദേശങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി.

ഇവിടങ്ങളിൽ കടകൾ 5മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. 5ന് ശേഷം പുറത്തിിറങ്ങിയാൽ ശിക്ഷാനടപടി നേരിടും. ശനി, ഞായർ ദിവസങ്ങളിൽ പുറത്തിറങ്ങണമെങ്കിൽ തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടിവരും.വിവാഹത്തിന് 20 പേരും മരണാവശ്യത്തിന് 10 പേരും മാത്രമേേ പങ്കെടുക്കാവൂ. ജോലിക്ക് പോകുന്നവർക്ക് രേഖകൾ കാണിച്ച് പോകാം. നോമ്പുതുറ വീടുകളിൽ മാത്രമേ നടത്താൻ പാടുള്ളൂ. പള്ളുരുത്തി ജനമൈത്രി പൊലീസ് ഹാളിൽ ചേർന്ന യോഗത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. രോഗവ്യാപനം രൂക്ഷമായാൽ വരും ദിവസങ്ങളിൽ കൂടുതൽ ഡിവിഷനുകൾ അടച്ചുപൂട്ടും.