കാലടി: നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ, ബോധവത്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് സർക്കാർ സാനിറ്റേഷൻ അവാർഡ് നൽകി. പൊതു സ്ഥലങ്ങളിലെ ശുചീകരണം, ഓടകൾ വൃത്തിയാക്കൽ, പോസ്റ്റർ പ്രദർശനം, ഗൃഹസന്ദർശനം, ഫ്ളാഷ് മോബ് എന്നീ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. സ്കൗട്ട് മാസ്റ്ററും ഹെഡ്മാസ്റ്ററുമായ ആർ. ഗോപി, ഗൈഡ് ക്യാപ്ടൻ ലെനീജ എം.ആർ, അദ്ധ്യാപകരായ ജിനി കുരിയാക്കോസ്, ശ്രീജ ശ്രീധരൻ, സിന്ധു.എം.ആർ, മിഷ കെ.പ്രഭ, പ്രിൻസിപ്പൽ ഇൻചാർജ് അഞ്ജുമോഹൻ എന്നിവരാണ് നേതൃത്വം നൽകിയത്.