കോതമംഗലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ട്രാഫിക് പൊലിസ് യൂണിറ്റിന് കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം മേഖല യൂത്ത് വിംഗ് പ്രസിഡന്റ് ഷെമീർ മുഹമ്മദ് ട്രാഫിക് എസ്.ഐ വേണുഗോപാൽ കെ.എസിന് മാസ്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷിന്റോ ഏലിയാസ്, യൂണിറ്റ് ട്രഷറർ അർജുൻ സ്വാമി, ഷൈജോ ബാദുഷ തുടങ്ങിയവർ നേതൃതം നൽകി.