കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് കേരള എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. ഇന്ന് വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ നടക്കുന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഏലിയാസ് മന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ സിബി തോമസ്, സംസ്ഥാന സെക്രട്ടറി കെ. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.
പ്രതിരോധകിറ്റും മഞ്ഞൾവെള്ളവും നഗരവാസികൾക്ക് സൗജന്യമായി നൽകും.