കരുമാല്ലൂർ: ആലങ്ങാട് കോട്ടപ്പുറം 987-ാം നമ്പർ എൻ.എസ്.എസ്. കരയോഗം നിർമിച്ച മന്ദിരത്തിന്റെ പ്രവേശനകർമ്മം പ്രസിഡന്റ് കെ.എ. ജയദേവൻ ഉദ്ഘാടനംചെയ്തു. സെക്രട്ടറി കെ.എസ്. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ജയകൃഷ്ണൻ, ശാമിലി കൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ കെ.ജി. രാജശേഖരൻ, കെ.എസ്. കലാധരൻ, വി.ബി. മഹേഷ്‌കുമാർ, എം.പി. സുഭാഷ്, കെ.പി. ദിവാകരൻ നായർ, കെ.ജി. വാസുദേവൻ നായർ, എസ്. അശോക്‌കുമാർ എന്നിവർ സംസാരിച്ചു. സുനിൽ തിരുവാല്ലൂർ, ജൂഡോപീറ്റർ, എൻ.പി. ശിവദാസ് എന്നിവർ സംബന്ധിച്ചു .