കൊച്ചി: കൊവിഡ് വ്യാപനത്തിനിടയിൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശപ്പെട്ടു.
രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിക്കുമ്പോഴാണ് യാതൊരു അടിയന്തര സാഹചര്യവുമില്ലാതിരുന്നിട്ടും പരീക്ഷാ നടത്തിപ്പുമായി വകുപ്പ് മുന്നോട്ടു പോവുന്നത്. നാലു ലക്ഷത്തോളം വിദ്യാർത്ഥികളാണ് രണ്ടായിരത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലായി ഹാജരാകേണ്ടത്.
പ്രാക്ടിക്കൽ പരീക്ഷ വേണ്ടെന്ന് വച്ച് ഇന്റേണൽ അസസ്‌മെന്റിലൂടെ കുട്ടികൾക്ക് മാർക്കു നൽകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് ആവശ്യപ്പെട്ടു. എം.സന്തോഷ് കുമാർ, ഡോ.എസ്.എൻ.മഹേഷ് ബാബു, അയിര സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.