ആലങ്ങാട്: കരിങ്ങാംതുരുത്ത് 1570-ാം നമ്പർ എൻ.എസ്.എസ്. കരയോഗം നിർമിച്ച ഓഫീസ് സമുച്ചയവും ഓഡിറ്റോറിയവും ഉദ്ഘാടനംചെയ്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.ജി. മണി ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് സതീശൻനായർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ജയകുമാർ, കമ്മിറ്റിഅംഗം പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസപുരസ്‌കാരങ്ങളും വിതരണംചെയ്തു. 75 വയസുകഴിഞ്ഞ കരയോഗം അംഗങ്ങളേയും വിവാഹജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയ കരയോഗം അംഗങ്ങളേയും ആദരിച്ചു.