കാലടി: കാലടിയിൽ പെരുമ്പാമ്പിനെ പിടികൂടി. കാലടി പഞ്ചായത്ത് 15-ാം വാർഡ് പിരാരൂർ തലാശേരിയിൽ കന്നപ്പിള്ളി എസ്തപ്പാൻ വിൽസന്റെ വീടിന് അടുത്തുള്ള തോട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പുരയിടത്തിന്റെ പിന്നിലൂടെ ഒഴുകുന്ന ചെങ്ങൽതോട്ടിൽ വിൽസൺ വളർത്തുന്ന താറാവിന്റെ കൂട്ടക്കരച്ചിൽ കേട്ട് മകൻ ആന്റോ ഓടിയെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വിത്സൺ വലയുമായിവന്നു. മറ്റൂർ ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാന്റ നേതൃത്വത്തിലായിരുന്നു ആറടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയതും തുടർന്ന് ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതും.