കോലഞ്ചേരി: പുത്തൻകുരിശ് ടൗണിൽ മത്സ്യ മാർക്ക​റ്റിന് മുമ്പിലുള്ള റോഡിൽ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ പാലിയേത്ത് പരാതി നൽകി.ഇവിടെയുള്ള കാനയുടെ മുകളിൽ മണ്ണിട്ട് നികത്തിയതാണ് പ്രശ്നം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി പോലുള്ള സംക്രമിക രോഗങ്ങൾക്ക് കാരണമാകും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടിലെന്ന് പരാതിയിൽ ചൂണ്ടികാണ്ടി.