ആലുവ: യു.സി കോളേജിലെ മലയാളവിഭാഗം ഏർപ്പെടുത്തിയിട്ടുള്ള വിദ്വാൻ പി.ജി. നായർ സ്മാരക ഫെലോഷിപ്പിനുള്ള ഗവേഷണ പ്രൊജക്ടുകൾക്കുള്ള അപേക്ഷ മേയ് 10 വരെ സമർപ്പിക്കാം. മലയാളഭാഷയേയും സാഹിത്യത്തേയും സംബന്ധിച്ചുള്ള ഗവേഷണമായിരിക്കണം വിഷയം. ഗവേഷണ കാലാവധി ഒരുവർഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 12,000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. ഭാഷാസാഹിത്യങ്ങളിൽ ഗവേഷണ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 40 വയസ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റയും ഗവേഷണ പ്രൊജക്ടിന്റെ കരട് രൂപവും സഹിതം മേയ് 10ന് മുമ്പ് കിട്ടത്തക്കവിധം വകുപ്പ് അദ്ധ്യക്ഷ, മലയാളവിഭാഗം, യു.സി കോളേജ്, ആലുവ 2എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9446688672.
.