ആലുവ: വാട്ടർ അതോറിറ്റിയുടെ ശുദ്ധജല ഭൂഗർഭ പൈപ്പ് ലൈനിൽനിന്നും കുടിവെള്ളം ചോർത്തുന്നതായി ആക്ഷേപം. ടെമ്പിൾ റോഡിലാണ് വെള്ളംഊറ്റുന്നത്. ലൈൻ പൈപ്പ് കട്ട് ചെയ്ത് പ്രത്യേകം തുറക്കുവാനും അടക്കുവാനുമുള്ള സംവിധാനത്തോട് കൂടിയാണ് വെള്ളമൂറ്റ്. രാവിലെയും രാത്രിയിലും ജനസഞ്ചാരം കുറഞ്ഞാൽ അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ പ്രാഥമിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത് ഈ വെള്ളമാണത്രെ. അടുത്തുള്ള ചില കച്ചവടക്കാരും വെള്ളം ദുർവിനിയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും അനധികൃത പൈപ്പ് ലൈൻ കട്ട് ചെയ്ത് മൂടിക്കളണമെന്നും കോൺഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിൽ ആവശ്യപ്പെട്ടു.