agri
ചൊവ്വര സർവീസ് സഹകരണ ബാങ്കിൽ മുല്ലക്കൃഷിക്ക് വായ്പാ പദ്ധതി ബാങ്ക് പ്രസിഡന്റ് ഒ.എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: സംസ്ഥാന സർക്കാരിന്റെ മുറ്റത്തെമുല്ല പദ്ധതിയുടെയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പാ പദ്ധതിക്ക് ചൊവര സർവീസ് സഹകരണ ബാങ്കിൽ തുടക്കം. ശ്രീമൂലനഗരം പഞ്ചായത്ത് 15-ാം വാർഡിലെ ശ്രീലക്ഷ്മി കുടുംബശ്രീക്ക് വായ്പനൽകി ബാങ്ക് പ്രസിഡന്റ് ഒ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ ടി.പി. രമേഷ്‌കുമാർ, എ.കെ. ചന്ദ്രൻ, വി.എച്ച്. ഉബൈദുള്ള, സീന സ്മിത്ത്, റീജാരാജു, ബാങ്ക് സെക്രട്ടറി എ.എസ്. ഗോപിനാഥ് എന്നിവർ പങ്കെടുത്തു.