കൊച്ചി: കൊവിഡ് ബാധിച്ചതിന്റെ മനോവിഷമത്തിൽ മദ്ധ്യവയ്കൻ കൊച്ചി ഗോശ്രീ പാലത്തിൽ തൂങ്ങി മരിച്ചു. മുളവുകാട് തട്ടാംപറമ്പിൽ വിജയന്റെ (62) മൃതദേഹമാണ് ഇന്നലെ 12.30 ഓടെ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈറായിരുന്ന വിജയന് ബുധനാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയത്. റിസൾട്ട് വന്ന ശേഷം ഇയാളെ കാണാനില്ലായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്നലെ ഗോശ്രീ പാലത്തിന് സമീപം നാഷണൽ പെർമിറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തുള്ള ജോലിക്കാരാണ് മൃതദേഹം കണ്ടത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമത്താൽ ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതായി ബന്ധുക്കളും പൊലീസും പറഞ്ഞു.
വിജയന്റെ ഭാര്യ സുമ ആശാവർക്കറാണ്. മക്കൾ: വിപിൻ, ഷിനി.