mayo
മേയറും ഉദ്യോഗസ്ഥരും തമ്മനം പുല്ലേപ്പടി റോഡ് അലൈൻമെന്റ് പരിശോധിക്കുന്നു

കൊച്ചി: തമ്മനം - പുല്ലേപ്പടി റോഡ് 22 മീറ്റർവീതിയിൽ നിർമ്മിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. റോഡ് അലൈൻമെന്റ് കാര്യത്തിൽ വ്യക്തതവരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് സംയുക്തപരിശോധന നടത്തി. ജംഗ്ഷനിലെ ഗതാഗതത്തിരക്കിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ജൂണിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് പ്രത്യേകവിഭാഗം പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കും. ഇത് അംഗീകരിച്ച് കിഫ്ബിക്ക് നൽകണം. സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി എറണാകുളം, തൃക്കാക്കര എം.എൽ.എമാരുടെ അഭിപ്രായങ്ങൾ തേടും.
തമ്മനത്തെ റോഡ് അറ്റകുറ്റപ്പണി നടത്താൻ നിലവിൽ ഫണ്ട് ലഭ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചതിനാൽ താത്കാലിക പ്രവൃത്തികൾക്കായി അടിയന്തരനടപടി സ്വീകരിക്കാൻ നഗരസഭാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു.