പറവൂർ: ചെറിയപല്ലംതുരുത്ത് എരണ്ടത്തറ നാഗരാജയക്ഷിയമ്മ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ പത്താമുദയ മഹോത്സവവും പ്രതിഷ്ഠാദിനാഘോഷവും തന്ത്രി പാല തേവണംകോട് നാരായണൻ നമ്പൂതിരിപ്പാടിന്റേയും മേൽശാന്തി ഹരിനാരായണൻ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കുടനിവർത്തൽ ചടങ്ങോടെ തുടങ്ങി. വിശേഷാൽ ആയില്യംപൂജ, താലം എഴുന്നള്ളിപ്പ്, ഭസ്മാഭിഷേകം എന്നിവ നടന്നു. ഇന്ന് രാവില എട്ടിന് നാഗരാജാവിനും നാഗയക്ഷിയമ്മയ്ക്കും നൂറുംപാലും തുടർന്ന് പ്രസാദഊട്ട്, വൈകിട്ട് മൂന്നിന് നാഗരാജാവിന് കളം, രാത്രി ഒമ്പതിന് യക്ഷിക്കളത്തോടെ സമാപിക്കും.