കാലടി: മറ്റൂരിൽ ടിപ്പർ ലോറി മുചക്ര വാഹനത്തിലിടിച്ച് യാത്രികനായ അംഗപരിമിതന്റെ കാൽ അറ്റു. പൊതിയക്കര സ്വദേശി വാളാഞ്ചേരി വീട്ടിൽ ബേബി (59)ക്കാണ് പരിക്കേറ്റത്. ബേബിയുടെ ഒരു കാലിന് ചെറുപ്പത്തിൽ പോളിയോ വന്ന് സ്വാധീനം നഷ്ടപ്പെട്ടിരിന്നു. ഇന്നലെ വൈകിട്ട് നാലിന് എം.സി.റോഡിൽ ഫാർമേഴ്സ് ബാങ്കിന് മുമ്പിലായിരുന്നു അപകടം. ടിപ്പർ ഇടിച്ച് മുച്ചക്ര വാഹനത്തിൽ നിന്ന് ബേബി തെറിച്ച് റോഡിൽ വീഴുകയും കാലിലൂടെ ടിപ്പറിന്റെ ടയർ കയറിയിറങ്ങുകയുമായിരുന്നു. വലതുകാൽ മുട്ടിന് താഴെ ചതഞ്ഞരഞ്ഞ് പോയി. നാട്ടുകാരും പോലീസും ചേർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ ‌ ആശുപത്രിയിലേക്ക് മാറ്റി. പൊതിയക്കരക്കടുത്ത് ഒരു പെട്ടിക്കട നടത്തിയാണ് ഇദ്ദേഹം കഴിയുന്നത്.