ആലുവ: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എടത്തല പഞ്ചായത്ത് മുഴുവൻ ലോക് ഡൗൺ ആക്കിയതിനാൽ കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിൽ ഡോമിസിലിയറി കെയർ സെന്റർ ആരംഭിക്കുന്നതിന് നടപടിയാരംഭിച്ചു. 40 ആളുകളെ പാർപ്പിക്കുന്നതിനുള്ള സൗകര്യം ആദ്യഘട്ടത്തിൽ ഒരുക്കും. ആവശ്യമെങ്കിൽ മറ്റു സെന്ററുകൾ ഒരുക്കാനുമുള്ള നടപടികൾ ഏർപ്പാടാക്കി. ശാന്തിഗിരിയിൽ സെന്റർ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ പഞ്ചായത്ത് അധികാരികൾ പരിശോധിച്ചു.