4396 പേർക്ക് കൊവിഡ്
കൊച്ചി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്നലെ 4396 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 12 പേർ വിദേശത്തും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. 5827 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 667 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 55755.ചികിത്സയിൽ കഴിയുന്നവർ 25724.സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16694 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു.
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 4321
• ഉറവിടമറിയാത്തവർ 61
• ആരോഗ്യ പ്രവർത്തകർ 2
• 541 പേർ രോഗ മുക്തി നേടി.
പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 230
• തൃപ്പൂണിത്തുറ 131
• പള്ളുരുത്തി 93
• മരട് 71
• ചെങ്ങമനാട് 69
• പെരുമ്പാവൂർ 66
• ഫോർട്ട് കൊച്ചി 64
• ഇടപ്പള്ളി 62
• കുമ്പളങ്ങി 62
• കടമക്കുടി 61
• കടുങ്ങല്ലൂർ 61
• കളമശ്ശേരി 61
• മട്ടാഞ്ചേരി 59
• മഴുവന്നൂർ 59
• ശ്രീമൂലനഗരം 57
• ഉദയംപേരൂർ 56
• കോട്ടുവള്ളി 56
• കലൂർ 54
• നോർത്തുപറവൂർ 54
• രായമംഗലം 54
• എളംകുന്നപ്പുഴ 53
• കൂവപ്പടി 52
• മാറാടി 52
• പിറവം 49
• വേങ്ങൂർ 49
• ഐക്കരനാട് 48
• കടവന്ത്ര 48
• കാഞ്ഞൂർ 48
• പള്ളിപ്പുറം 48
• വടക്കേക്കര 48
• ആമ്പല്ലൂർ 47
• വടവുകോട് 47
• ചൂർണ്ണിക്കര 46
• എറണാകുളം നോർത്ത് 44
• കിഴക്കമ്പലം 43
• വരാപ്പുഴ 43
• വാളകം 42
• വൈറ്റില 42
• എറണാകുളം സൗത്ത് 41
• വെങ്ങോല 41
• കോതമംഗലം 40
• ചെല്ലാനം 40
• തിരുമാറാടി 40
• പുത്തൻവേലിക്കര 40
• വാഴക്കുളം 40
• തേവര 39
• പൂതൃക്ക 39
• എടത്തല 38
• ഏലൂർ 38
• നെടുമ്പാശേരി 38
• പിണ്ടിമന 37
• ഇടക്കൊച്ചി 36
• ചേന്ദമംഗലം 36
• കവളങ്ങാട് 35
• കീഴ്മാട് 35
• ചേരാനല്ലൂർ 35
• ഞാറക്കൽ 35
• അങ്കമാലി 34
• കൂത്താട്ടുകുളം 34
• മണീട് 34
• മുണ്ടംവേലി 34
• മൂവാറ്റുപുഴ 34
• ആലുവ 33
• കുന്നത്തുനാട് 33
• എളമക്കര 32
• ചോറ്റാനിക്കര 32
• തമ്മനം 28
• പല്ലാരിമംഗലം 28
• പാലാരിവട്ടം 27
• പാമ്പാകുട 26
• ആരക്കുഴ 25
• നെല്ലിക്കുഴി 24
• തുറവൂർ 23
• പച്ചാളം 23
• വടുതല 23
• വെണ്ണല 23
• അശമന്നൂർ 22
• കറുകുറ്റി 21
• കരുമാലൂർ 20
• കാലടി 20
• പനമ്പള്ളി നഗർ 20
• മഞ്ഞപ്ര 20
• പോണേക്കര 19
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യപ്പൻകാവ്,എടക്കാട്ടുവയൽ,പൂണിത്തുറ,മഞ്ഞള്ളൂർ.
കൂടുതൽ കേന്ദ്രങ്ങൾ സജ്ജമായി
ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡൊമിസിലിയറി കെയർ സെന്ററുകളും (ഡി.സി.സി.) സി.എഫ്.എൽ.ടി.സികളും സജ്ജമാകുന്നു. പുതുതായി 11 ഡി.സി.സികളാണ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
എടത്തല ശാന്തിഗിരി ആശ്രമം, ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ഹാൾ, തുറവൂർ ടാഗോർ ഹാൾ, കിഴക്കമ്പലം ചൂരക്കാട് എൽ.പി.എസ്, അശമന്നൂർ കെ.എൻ.പി കോളേജ്, മരട് ഇ.കെ. നായനാർ ഹാൾ, തൃക്കാക്കര വനിതാ വികസന കേന്ദ്രം, കലൂർ അനുഗ്രഹ ഹാൾ, കൂത്താട്ടുകുളം ഗവ. ഹോസ്പിറ്റൽ, മഴുവന്നൂർ കടക്കനാട് സ്കൂൾ, വാരപ്പെട്ടി എന്നിവിടങ്ങളിലാണ് പുതുതായി ഡി.സി.സി.സെന്ററുകൾ ആരംഭിച്ചത്.
പുതിയ അഞ്ച് സി.എഫ്.എൽ.ടി.സികൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും. രണ്ട് സ്വകാര്യ സി.എഫ്.എൽ.ടി.സിയും പ്രവർത്തിക്കുന്നുണ്ട്.
കൂട്ട പരിശോധന നടത്തി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ കൂട്ട പരിശോധനയിൽ ജില്ലയിൽ 14405 പേർ പങ്കാളികളായി. ജില്ല താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകർ, ഡ്രൈവർമാർ, കടയുടമകൾ,വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരിൽ ആന്റിജൻ പരിശോധന നടത്തി. രോഗലക്ഷണങ്ങളുള്ളവരെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കി.
മെഡിക്കൽ കോളേജിൽ നടപടികൾ ഊർജ്ജിതമാക്കി
കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ഊർജ്ജിത നടപടികൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏർപ്പെടുത്തി. സന്ദർശകരെ കർശനമായി നിയന്ത്രിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി സന്ദർശനം കഴിവതും ഒഴിവാക്കണം. സന്ദശകർ വരുന്ന പക്ഷം രണ്ട് ഡോസ് വാക്‌സിൻ എടുത്തവരോ, ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റിവ് ആയവരോ ആയിരിക്കണം. ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമെ അനുവദിക്കുകയുള്ളു.