sr-venard80

വാഴക്കുളം: എസ്എബിഎസ് സന്യാസിനീ സമൂഹം ഒഡീസ ദീപ്തി പ്രൊവിൻസ് അംഗമായ സിസ്റ്റർ വെനാർഡ് (അന്നക്കുട്ടി - 80 ) നിര്യാതയായി. സംസ്കാരം നാളെ (ശനി) രാവിലെ 9.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. കണ്ണൂർ ചെമ്പംതൊട്ടി പുഴക്കര പരേതരായ ആൻറണിയുടേയും അന്നമ്മയുടേയും മകളാണ്. കോടിക്കുളം, ആനിക്കാട്, കദളിക്കാട്, പിരളിമറ്റം, കൊടുവേലി, ഒഡിഷയിലെ മൽക്കാൻ ഗിരി, വിജയനഗരം, കൊമിറ്റലപെട്ട തുടങ്ങിയ ഭവനങ്ങളിലും സ്കൂളുകളിലുമായി അധ്യാപിക,സുപ്പീരിയർ, കൗൺസിലർ, പ്രൊക്യുറേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മാത്യു, മറിയാമ്മ,ത്രേസ്യാമ്മ, ഫാ.ജോവാക്കിം പുഴക്കര.