മൂവാറ്റുപുഴ: റാക്കാട് കൈമറ്റത്തിൽ കെ.കെ.അശോകൻ (55) കോവിഡ് ബാധിച്ചു മരിച്ചു. ചക്ക ഇടുന്നതിനായി പ്ലാവിൽ കയറിയ അശോകൻ വീണു നട്ടെല്ലിന് സാരമായി പരിക്കുപറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കോവിഡ് ബാധിച്ചത്. കൊവിഡ് സെന്ററായ ഫോർട്ട്കൊച്ചി ഗൗതം ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മാറാടിയിൽ വ്യാപാര സ്ഥാപനം നടത്തുകയായിയിരുന്നു. സംസ്കാരം നടത്തി. ഭാര്യ: സുധ, മക്കൾ: അനാമിക, അദ്വൈത്.