പറവൂർ: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവത്കരണം ശക്തമാക്കാനും പറവൂർ നഗരസഭയുടെ പ്ലാസ്റ്റിക്മാലിന്യ ശേഖരണ പദ്ധതിയിൽ ഇരുപതാം വാർഡിൽ മുഴുവൻ കുടുംബങ്ങളെയും അംഗങ്ങളാക്കുന്നതിനുവേണ്ടിയും സമ്മാനപദ്ധതി ഏർപ്പെടുത്തി. എല്ലാ മാസവും ഫീസ് അടച്ച് പ്ലാസ്റ്റിക് മാലിന്യം നഗരസഭയ്ക്ക് കൈമാറുന്നവരിൽ നിന്നും നറുക്കെടുത്ത് ഒരുവർഷം അടക്കുന്ന തുകയേക്കാൾ വിലയുള്ള സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ രണ്ടുമാസങ്ങളിലെ വിജയികളെ കണ്ടെത്താൻ തോന്ന്യകാവ് എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന നറുക്കെടുപ്പിൽ വാർഡ് കൗൺസിലർ ടി.വി. നിഥിൻ, നഗരസഭ ഉദ്യേഗസ്ഥനായ കൃഷ്ണദാസ്, ജെ. വിജയകുമാർ, ദിനേശ് എം. മോഹൻ, അനുശ്രീ എന്നിവർ പങ്കെടുത്തു.