varghese

നെടുമ്പാശേരി: കൊവിഡ് ബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്ന തുരുത്തിശേരി പറവട്ടി വർഗീസ് (41) മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുമ്പാശേരിയിലെ സെക്കൻഡ് ലെവൽ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിയാട് കവലയിൽ ഓട്ടോ ഡ്രൈവറായിരുന്നു. സംസ്‌കാരം നടത്തി. മാതാവ്: മേരി. സഹോദരിമാർ: അജി, ഷിജി.