greenpeopel
മൂവാറ്റുപുഴ മോഡൽ ഗവ.സ്കൂളിലെ കൊവിഡ് ആശുപത്രി

മൂവാറ്റുപുഴ: കൊവിഡ് രോഗികൾക്ക് തലചായ്ക്കാൻ ഇടമില്ലാതെ ആശുപത്രികൾ നിറഞ്ഞു കവിയുമ്പോൾ മൂവാറ്റുപുഴ മോഡൽ ഗവ.സ്കൂളിൽ ലക്ഷങ്ങൾ മുടക്കി കെട്ടിപ്പൊക്കിയ കൊവിഡ് ആശുപത്രി നാശത്തിലേക്ക്. 20 ലക്ഷത്തിലേറെ ചെലവഴിച്ച് കൊവിഡ് ഒന്നാം തരംഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിർമ്മിച്ച ആശുപത്രിയിൽ അഞ്ഞൂറിലേറെ ആളുകൾക്കാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്നാൽ ആശുപത്രി തുറന്ന് പ്രവർത്തിക്കുന്നില്ല.

എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നു എന്ന പേരിലാണ് ആശുപത്രി തുറക്കാതെ ഇരിക്കുന്നതിന് കാരണമായി പറയുന്നത്. ഒറ്റമുറിയിൽ വെറും ആറു കുട്ടികൾ മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. മൂവാറ്റുപുഴയിലെ ഏത് സ്കൂളിലേക്കും ഇവരെ മാറ്റാവുന്നതാണ്. പരീക്ഷ നടത്തിപ്പിന്റെ പേരിൽ സമ്പൂർണമായി കെട്ടിപ്പൊക്കിയ ആശുപത്രിയുടെ പല ഭാഗങ്ങളും എതിർപ്പുകളെ വകവയ്ക്കാതെ ഒരു മാസം മുമ്പാണ് പൊളിച്ചു കളഞ്ഞത്. ഈ അദ്ധ്യായന വർഷത്തിലെ രണ്ടുമാസത്തെ ഭാഗിക പഠനത്തിന്റെ പേരിലാണ് പത്താം ക്ലാസിലെ 6 കുട്ടികൾക്കും പ്ലസ്ടുവിൽ ചുരുക്കം കുട്ടികൾക്കുമായി നിർമാണങ്ങൾ പൊളിച്ചുമാറ്റി സ്കൂൾ തുറന്നത്. ഇവരെ പകരം സ്കൂളിലേക്ക് ആക്കാനുള്ള ആവശ്യവും പരിഗണിച്ചില്ല.

ആശുപത്രി തുറന്നു പ്രവർത്തിപ്പിക്കണം

കൊവിഡ് വ്യാപനം കാര്യമായി മൂവാറ്റുപുഴയിൽ കൂടുമ്പോഴും മുനിസിപ്പാലിറ്റിയുടേയും ഇതര അധികാരികളുടെയും ഭാഗത്തു നിന്നു കടുത്ത നിസംഗതയാന്നാണ് സാമൂഹ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിടച്ചു.

മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളും കൊവിഡ് കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി ആശുപത്രി തുറന്നു പ്രവർത്തിക്കണമെന്ന് ഗ്രീൻ പീപ്പിൾ ആവശ്യപ്പെട്ടു.