കാലടി: കാഞ്ഞൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ശാന്തിനഗർ സ്വദേശി പള്ളിപ്പാടൻ വീട്ടിൽ ഡേവീസ് (52) കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ മരിച്ചു. കഴിഞ്ഞ് 19 ന് രോഗം സ്ഥിരീകരിച്ച ഡേവിസിന് ഇന്നലെ പുലർച്ചെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: റെനി. മക്കൾ: ഡാനിയേൽ, ഡെന്ന, ഡെനിത (വിദ്യാർത്ഥികൾ).