വൈപ്പിൻ: ചെറായി ദേവസ്വംനടയിൽ പെട്രോൾ പമ്പിനുമുന്നിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെ മുനമ്പം പൊലീസ് നടപടി തുടങ്ങി. ആദ്യദിവസം നാലു ബസുകളെ പിടികൂടി പിഴയടപ്പിച്ചു. ആവർത്തിച്ചാൽ കേസെടുത്ത് ബസ് കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. ദേവസ്വം നടയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി കാമറയിലെ ദൃശ്യങ്ങൾ മുനമ്പം പൊലീസ് സ്റ്റേഷനിനിലിരുന്ന് പരിശോധിച്ചാണ് നടപടി. ചെറായി ദേവസ്വം നടയിലെ തെക്കേപമ്പിനുമുന്നിൽ പമ്പിനോട് ചേർന്ന് സ്വകാര്യബസുകൾ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും അപകടകരമാണെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.