കൊച്ചി: പോണോത്ത് റോഡ്, മണപ്പാട്ടിപ്പറമ്പ്, തൃക്കണാർവട്ടം ഭാഗങ്ങളെ ഇന്നലെ കണ്ടയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഇന്ന് വൈകിട്ട് ആറുമുതൽ ലോക്ക് ഡൗൺ നിലവിൽവരും.
65, 69 ഡിവിഷനുകളായ കലൂർ സൗത്ത്, തൃക്കണാർവട്ടം ഭാഗങ്ങൾ മൈക്രോ കണ്ടയ്ൻമെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകൾ കടന്നുപോകുന്നതിനാൽ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി നിലനിറുത്തും. കർശനപരിശോധന പ്രദേശങ്ങളിലുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ ജിംനേഷ്യം പ്രവർത്തിക്കാൻ അനുമതിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പാർക്കുകളിൽ പ്രഭാതസവാരി നടത്താമെങ്കിലും വന്നിരിക്കാനോ കൂട്ടംചേരാനോ അനുവദിക്കില്ല.