തൃക്കാക്കര: ബി.ജെ.പി തൃക്കാക്കര മണ്ഡലം കൊവിഡ് ഹെൽപ് ഡെസ്‌ക് ജില്ലാ ഉപാദ്ധ്യക്ഷൻ എസ്. സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം അദ്ധ്യക്ഷൻ എ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ എസ്. ഗോപിനാഥ്, വൈസ് പ്രസിഡന്റ് ഉഷാ രാജഗോപാൽ, പാലാരിവട്ടം ഏരിയാ വൈസ് പ്രസിഡന്റ് വിനോദ് എ.ജി. എന്നിവർ സംസാരിച്ചു. കെ.ആർ. വേണുഗോപാൽ നന്ദി പറഞ്ഞു.