തൃക്കാക്കര: കാക്കനാടുണ്ടായ വാഹനാപകടത്തിൽ കടുങ്ങല്ലൂർ മുപ്പത്തടം കമ്മംകണ്ടത്ത് വീട്ടിൽ കെ.എ മുഹമ്മദ് സനോബർ (27) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കാക്കനാട് കെഎസ്എഫ്ഇക്കു സമീപത്തുവച്ച് സനോബറിന്റെ ബൈക്കും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.