കൊച്ചി: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി കോർപ്പറേഷൻ മൊബൈൽ ഹോമിയോ മരുന്ന് വിതരണ കാമ്പയിൻ ആരംഭിച്ചു. എറണാകുളം ബോട്ടുജെട്ടി പരിസരത്തുനിന്നും ആരംഭിച്ച ഹോമിയോ മരുന്ന് വിതരണം മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആറ് വാഹനങ്ങളിലായി കോർപ്പറേഷന്റെ കീഴിലുള്ള ഹോമിയോ ഡിസ്‌പെൻസറികളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുളള സംഘം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരുന്നെത്തിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കോർപ്പറേഷന്റെ 32 ഹോമിയോ ഡിസ്‌പെൻസറികൾവഴി രണ്ടുലക്ഷംഡോസ് ഹോമിയോമരുന്ന് വിതരണം ചെയ്തിരുന്നു. കഴിഞ്ഞദിവസംമാത്രം മൊബൈൽ യൂണിറ്റുവഴി 60000 പേർക്ക് നൽകാൻ കഴിഞ്ഞു. നഗരവാസികളെ കൂടാതെ നഗരത്തിലെത്തുന്നവർക്കും മരുന്ന് നൽകി.