കൊച്ചി: കൊവിഡ് സാഹചര്യത്തിൽ പ്രവർത്തനസമയം രാവിലെ 10മുതൽ ഉച്ചയ്ക്ക് രണ്ടുവരെയായി നിശ്ചയിച്ചിട്ടും ജീവനക്കാരെ അധികസമയം ജോലിചെയ്യാൻ നിർബന്ധിക്കുന്നതിൽ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത ട്രേഡ്‌യൂണിയൻ സമിതി (ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ - യു.എഫ്.ബി.യു) പ്രതിഷേധിച്ചു. ലക്ഷ്യങ്ങൾ കൈവരിക്കാനും മുടങ്ങിയ പണികൾ തീർക്കാനും ഉച്ചകഴിഞ്ഞുള്ള സമയം വിനിയോഗിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ചുമതലകൾ പൂർത്തിയാക്കി ജീവനക്കാരും ഓഫീസർമാരും സുരക്ഷിതമായി വീടുകളിലേയ്ക്ക് പോകണമെന്നും സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളോട് പരമാവധി സഹകരിക്കണമെന്നും പ്രസിഡന്റ് ടി. നരേന്ദ്രൻ, ജനറൽ സെക്രട്ടറി എ.എസ്. അനിൽ എന്നിവർ ആവശ്യപ്പെട്ടു.