മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ ക്ലബിന്റെ വാർഷിക യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺസൺ മാമലശേരി അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴൽനാടൻ, പിലക്സി കെ. വർഗീസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ബിജു നാരായണൻ(പ്രസിഡന്റായി), സാബു ജോൺ (സെക്രട്ടറി), യൂസഫ് അൻസാരി (വൈസ് പ്രസിഡന്റ്), ജിൽജി പോൾ (ജോ.സെക്രട്ടറി), എൽദോ ബാബു വട്ടക്കാവിൽ (ട്രഷറർ), തോമസ് പാറയ്ക്കൽ, എൻ.കെ. രാജൻബാബു, ജിനു മടേയ്ക്കൽ, മനോജ് കെ.വി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.