കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സമൂഹത്തിനുവേണ്ടി സംഭാവനകൾ ചെയ്യുന്നവരെ കണ്ടെത്തി അഭിനന്ദിക്കാൻ യെല്ലോ ഹാർട്ട് പദ്ധതി ആരംഭിച്ചു. സമൂഹത്തിന് സന്തോഷം പകരുകയും ഭൂമിയെ സംരക്ഷിക്കുകയും സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെ പോരാടുകയും ചെയ്യും. ക്ലബിനെ സൃഷ്ടിച്ചതിലും നിലനിറുത്തുന്നതിലും പങ്കുവഹിച്ച ആരാധകരോട് പ്രതിബദ്ധത നിലനിറുത്താൻ യെല്ലോ ഹാർട്ട് പ്രതിജ്ഞാബദ്ധമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. സമൂഹത്തിനായി നന്മചെയ്യുന്ന നായകന്മാരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയുമാണ് ലക്ഷ്യം.