മൂവാറ്റുപുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മൂവാറ്റുപുഴയിൽ ദ്രുതകർമ്മസേന രൂപീകരിച്ചതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. എം.പിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുക. ആദ്യ ഏഴ് ഗ്രൂപ്പുകൾക്കായുള്ള പരിശീലനം പൂർത്തിയായി. അത്യാവശ്യഘട്ടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കും. ഇവർക്കായുള്ള പി.പി.ഇ കിറ്റുകളും ലഭ്യമാക്കുമെന്നും എം.പി പറഞ്ഞു. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം, ജേക്കബ് തോമസ്, രഞ്ജിത് പി.ആർ, സിറാജ് കാരക്കുന്നം എന്നിവർ സംസാരിച്ചു.