blood4

ആലുവ: 'ബ്ലഡ് ബാങ്കിൽ രക്തം സ്റ്റോക്ക്' ഇല്ലെന്ന് കേൾക്കുമ്പോൾ ആവശ്യക്കാരൻ പരിഭ്രാന്തരാകുക സ്വാഭാവികം. ആ അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ആലുവ ജില്ലാ ആശുപത്രി രക്തബാങ്കിലെ മെഡിക്കൽ ഓഫീസർ ഡോ. എൻ. വിജയകുമാർ പറയുന്നു.
'മേയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിനേഷൻ തുടങ്ങുകയാണ് അതോടെ രക്തബാങ്ക് കൂടുതൽ ദാരിദ്ര്യത്തിലാകും. രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം സാധ്യമാകൂ. യുവാക്കൾ വാക്സിൻ എടുക്കും മുമ്പ് അംഗീകൃത ബ്ലഡ് ബാങ്കിലെത്തി രക്തദാനം' ചെയ്യണം. മറിച്ചാണെങ്കിൽ രക്തം കിട്ടാതെ രോഗിയുടെ ജീവൻ നഷ്ടമായെന്ന വാർത്തകൾക്കും നാം സാക്ഷിയാവേണ്ടി വരുമെന്നും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഓർമ്മപ്പെടുത്തുന്നു.
'ഭയക്കാതെ രക്തം ദാനം ചെയ്യൂ, അതുകൊണ്ട് കൊവിഡ് വരില്ല. സുരക്ഷിതമാണ് ബ്ലഡ് ബാങ്കുകൾ. പല ആശുപത്രികളിലും ബ്ലഡ് ബാങ്കുകളിലും രക്തത്തിന് ബുദ്ധിമുട്ട് നേരിടുകയാണെന്നും റെഡ് ക്രോസ് ഭാരവാഹികൾ പറയുന്നു.