cp-thariyan
നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്ബ് അംഗങ്ങൾക്കായി സുഗന്ധവിള വിത്തുകളുടെയും, ജൈവ വളങ്ങളുടെയും വിതരണോദ്ഘാടനം നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ നിർവഹിക്കുന്നു

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് അംഗങ്ങൾക്കായി ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവിള കൃഷിയാരംഭിച്ചു. സുഗന്ധവിള വിത്തുകളുടെയും ജൈവ വളങ്ങളുടെയും വിതരണോദ്ഘാടനം നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ടി.എസ്. മുരളി, ഡേവിസ് മൊറേലി, കെ.ജെ. ഫ്രാൻസിസ്, ഉണ്ണിക്കൃഷ്ണൻ മംഗലപ്പിള്ളി, സിബി ജോസഫ്, സുബൈദ നാസർ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ എന്നിവർ പ്രസംഗിച്ചു.

കേരള കാർഷിക സർവകലാശാലയിൽ നിന്നും ഗുണമേന്മയുള്ള വിത്തുകളാണ് സുഗന്ധവിള കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. വിത്തുകൾക്കൊപ്പം അംഗങ്ങൾക്ക് ജൈവവളവും വിതരണം ചെയ്തു. സുഗന്ധവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച കർഷകരെ തിരഞ്ഞെടുത്ത് അവാർഡുകൾ നൽകുന്നുണ്ട്. കൃഷി സെമിനാറും സംഘടിപ്പിച്ചു. വിഷരഹിത പച്ചക്കറി സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുവർഷം മുമ്പാണ് നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾ ഫാർമേഴ്‌സ് ക്ലബ് രൂപീകരിച്ചത്. റിട്ട. കൃഷി ഓഫീസർമാർ നേതൃത്വം കൊടുക്കുന്ന മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബിൽ 750 സജീവ അംഗങ്ങളുണ്ട്.