mask
മരട് ലേബർ ക്യാമ്പിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് സഹൃദയയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്‌കുകൾ വിതരണം ചെയ്യുന്നു.

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സുധർ പദ്ധതിയുടെ ഭാഗമായി മരട് ലേബർ ക്യാമ്പിൽ സൗജന്യ മാസ്‌ക് വിതരണം നടത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മാസ്‌ക് വിതരണം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ അനന്തു ഷാജി, ലാലച്ചൻ കെ.ജെ, മാർട്ടിൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.