കൂത്താട്ടുകുളം: പുന:പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ അനുജ്ഞാബലി, അനുജ്ഞാ പ്രാർത്ഥന എന്നിവനടന്നു. തന്ത്രി മനയത്താറ്റ് അജിതൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ബ്രഹ്മകലശാഭിഷേകത്തിന് തന്ത്രി മനയത്താറ്റ് പ്രകാശ് നമ്പൂതിരി, വള്ളിയിൽ ഇല്ലത്ത് അജിത് നമ്പൂതിരി, പെരുമ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി, കടമ്പനാട്ട് ഇല്ലത്ത് വിഷ്ണുനമ്പൂതിരി എന്നിവർ നേതൃത്വം നൽകി. ഇന്ന് കലശപൂജ, പ്രാസാദശുദ്ധി ക്രിയകൾ എന്നിവ നടക്കും.