chatthan
കെ.പി.എം.എസിൻ്റെ നേതൃത്വത്തിൽനടന്ന ചാത്തൻ മാസ്റ്റർ അനുസ്മരണ സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം സി.കെ. കനകംഅശോകൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: മുൻ മന്ത്രിയും കെ.പി.എം.എസ് സ്ഥാപക ആചാര്യനുമായ പി.കെ. ചാത്തൻ മാസ്റ്ററുടെ 33- മത് ചരമവാർഷിക അനുസ്മരണ യോഗംനടത്തി. കെ.പി.എം.എസ് അങ്കമാലി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ വച്ച് നടന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം സി.കെ. കനകം അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എ. വാസു അദ്ധ്യക്ഷത വഹിച്ചു. എം. എഫ് ജില്ലാ ഖജാൻജി ജിജി കുമാരൻ, യൂണിയൻ അസി.സെക്രട്ടറി ഒ.കെ. രാജു , യൂണിയൻ സെക്രട്ടറി വി.വി. കുമാരൻ, ഖജാൻജി പി.പി. പരമേശ്വരൻ, ഉപദേശക സമിതി ചെയർമാൻ കെ.എ. സഹദേവൻ, കല്ലയം ശാഖാ സെക്രട്ടറി ടി.എ. മനീഷ് എന്നിവർ സംസാരിച്ചു.