കൊച്ചി: ജില്ലയിൽ നിലവിൽ വിവിധ വകുപ്പുകളിൽ ജോലിചെയ്തുവരുന്ന ക്ലാസ് ഫോർ തസ്തികയിലെ ക്ലാസ് ഫോർ കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുവാൻ സമ്മതമായിട്ടുള്ള പാർട്ട് ടൈം കണ്ടിൻജെന്റ് ജീവനക്കാരുടെ ജില്ലാതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് എറണാകുളം കളക്ടറേറ്റിലും ernakulam.nic.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ളവർ ഏപ്രിൽ 30ന് വൈകിട്ട് 4ന് മുമ്പ് കളക്ടറേറ്റിലെ ഇ-2 സെക്ഷനിൽ രേഖാമൂലം സമർപ്പിക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.