കാലടി: ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊതിയക്കര വാളാഞ്ചേരി വീട്ടിൽ ബേബി (57) മരിച്ചു. പോളിയോ ബാധിച്ച് ചെറുപ്പത്തിൽ ഇടുതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട ബേബിയുടെ വലതുകാൽ വ്യാഴാഴ്ച മറ്റൂരിൽ ഉണ്ടായ അപകടത്തിൽ അറ്റുപോയിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ:എൽസി. മകൾ:റാണി .