pic
വാർഡ് മെമ്പർ പ്രിയ സന്തോഷും നാട്ടുകാരും വാരപ്പെട്ടി സ്കൂൾ പടി ഭാഗത്തെ പൊട്ടി പൊളിഞ്ഞ റോഡിൽ വാഴയും തെങ്ങിൻ തൈയ്യും നട്ടുന്നു

കോതമംഗലം: വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം റോഡ് തകർന്നതിൽ പ്രതിഷേധിച്ച് വാഴയും തെങ്ങിൻ തൈയ്യും നട്ടു.

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കെ.കെ.അജിത് കുമാർ, ഗീത ഉണ്ണിക്കൃഷ്ണൻ, എ.എസ്.നിതിൻ, അമൽ വാരിക്കാട്ട്, സോനു സുപ്രൻ, നിതിൻ തങ്കപ്പൻ, ആർ ശ്രീഹരി, അഭിജിത് ഗോപി എന്നിവർ പങ്കെടുത്തു.

അടിയന്തര അറ്റകുറ്റപണികൾ നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും അവഗണന ആവർത്തിച്ചാൽ പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്നും വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ പറഞ്ഞു.